ഈ ആശംസാവാചകം കണ്ടവര്‍ ചോദിക്കുന്നു: നിങ്ങള്‍ പിന്നെയെന്തിന് പിരിഞ്ഞു..?

hrithik-sussane
SHARE

നിയമപരമായി വേർപിരിഞ്ഞെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഹൃത്വിക്കും സുസൈനും. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും സാധാരണ ദമ്പതികളെപ്പോലെ കാണാതെയോ സംസാരിക്കാതെയോ അല്ല ഇവർ ജീവിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുട്ടികളോടൊപ്പം യാത്രപോകുകയും ആഘോഷങ്ങളിൽ ഒരുമിച്ച് പങ്കെടുക്കാറുമുണ്ട്. 

ഹൃത്വിക്കിന്റെ നാൽപ്പത്തിയഞ്ചാം പിറന്നാളിന് സുസൈൻ നേർന്ന ആശംസയാണ് പുതിയ ചർച്ചാവിഷയം. എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തിന്, ആത്മാംശത്തിന് പിറന്നാൾ ആശംസിക്കുന്നുവെന്നാണ് സുസൈൻ കുറിച്ചത്. ഒപ്പം ഹൃത്വിക്കിനൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവെച്ചു. ഇതൊക്കെ കണ്ടിട്ട് ആരാധകർ ചോദിക്കുന്നത് ഒരു ചോദ്യമാണ്, ഇത്രയും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ വീണ്ടും ഒരുമിച്ചുകൂടെ? എന്തിനാണ് പിരിഞ്ഞതെന്നാണ്.

14 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന് കാൻസർ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇത്തവണ പിറന്നാൾ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

MORE IN ENTERTAINMENT
SHOW MORE