ചിത്രം പരാജയം; പ്രതിഫലം വേണ്ടെന്ന് വെച്ച് സായി പല്ലവി; മാതൃക

sai-salary
SHARE

വിജയങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും അടുത്തിടെ തെന്നിന്ത്യൻ സിനിമാലോകത്തെ അമ്പരപ്പിക്കുകയാണ് സായി പല്ലവി. മാരി–2 വിൽ ധനുഷിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനമാണ് സായി നടത്തിയത്. ചിത്രത്തിലെ ഇരുവരും ഒരുമിച്ചുള്ള നൃത്തരംഗങ്ങൾ ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ വേറിട്ട നിലപാട് കൊണ്ടാണ് താരം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പരാജയപ്പെട്ട സിനിമയുടെ പ്രതിഫലം വേണ്ടെന്ന് വെച്ചാണ് സായി പല്ലവി ഇത്തവണ ഞെട്ടിച്ചത്. തെലുങ്ക് ചിത്രമായ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിന്റെ പ്രതിഫലമാണ് നടി വേണ്ടെന്ന് പറഞ്ഞത്. 22 കോടി രുപയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. ഇതോടെ വിതരണക്കാർക്കും നിർമാതാക്കൾക്കും വൻനഷ്ടം സംഭവിച്ചു.

ചിത്രത്തിൽ അഭിനയിക്കാനെത്തുമ്പോൾ മുൻകൂറായി താരം കുറച്ച് പണം കൈപറ്റിയിരുന്നു. എന്നാൽ ബാക്കി തുകയുമായി നിർമാതാക്കൾ കാണാനെത്തിയപ്പോഴാണ് സായി ആ പണം വേണ്ടെന്ന് വ്യക്തമാക്കിയത്. 40ലക്ഷത്തോളം രൂപയാണ് സായി വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പരാജയം സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കിയ നിർമാതാക്കൾക്ക് ആശ്വാസമായിരിക്കുകയാണ് താരത്തിന്റെ നിലപാട്. സായിയുടെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിർമാതക്കളും രംഗത്തെത്തിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE