ആ റൺബീർ കുറച്ചുകൂടി സ്പെഷ്യലെന്ന് രൺവീർ; നാണചിരിയോടെ അലിയ, വിഡിയോ

ranveer-aliya
SHARE

ബോളിവുഡ് കാത്തിരിക്കുന്ന അടുത്ത താരവിവാഹമാണ് രൺബീർ കപൂറിന്റെയും അലിയ ഭട്ടിന്റെയും. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാരും സമ്മതം മൂളിയ സ്ഥിതിക്ക് വിവാഹനിശ്ചയം ഉണ്ടനുണ്ടാകുമെന്നാണ് സൂചനകൾ. രൺബീറിനൊപ്പമുള്ള ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് അലിയ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് മുമ്പ് പുറത്തിറങ്ങാനുള്ളത് രൺവീർ സിങ്ങിനൊപ്പമുള്ള ഗല്ലി ബോയ് എന്ന ചിത്രമാണ്. ഗല്ലി ബോയിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രചരണാർഥം രൺവീറും അലിയയും ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു. 

അപ്പോഴാണ് ഒരാൾ രൺവീറും രൺബീറും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് ചോദ്യം ചോദിക്കുന്നത്. തന്ത്രപൂർവ്വം അലിയ ഇരുനായകന്മാരും നല്ല വ്യക്തിത്വത്തിന് ഉടമകളാണെന്നും നല്ല കഴിവുള്ള നടന്മാരുമാണെന്ന് പറഞ്ഞു. രണ്ടുപേരും സ്പെഷ്യലാണ്, ഒരാൾക്കൊപ്പം ഗല്ലി ബോയി ചെയ്യുന്നു മറ്റൊരാൾക്കൊപ്പം ബ്രഹ്മാസ്ത്രയും എന്നായിരുന്നു അലിയയുടെ മറുപടി.

ഇതുകേട്ടയുടൻ മൈക്ക് കൈയിലെടുത്ത് രൺവീർ സിങ്ങ് രസകരമായ കളിയാക്കലിലൂടെയാണ് മറുപടി നൽകിയത്. രണ്ടുപേരും സ്പെഷ്യലാണെങ്കിലും ഒരാൾ കുറച്ചുകൂടി സ്പെഷല്യാണെന്നായിരുന്നു മറുപടി. രൺബീറിനെ ഉദ്ദേശിച്ചായിരുന്നു രൺവീറിന്റെ മറുപടി. ഇതുകേട്ട് നാണത്തോടെ ചമ്മിയ മുഖത്തോടെയിരിക്കുന്ന അലിയയുടെ മുഖഭാവമാണ് ആരാധകരെ ഏറെ രസിപ്പിച്ചത്.

MORE IN ENTERTAINMENT
SHOW MORE