അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; വൈറലായി മരയ്ക്കാർ ചിത്രം

pranav-kalyani
SHARE

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന മരക്കാർ- അറബിക്കടലിന്റെ സിംഹം. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം കൂടിയാണ് ഈ ചിത്രം. മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവാണ്. പ്രണവിനൊപ്പം പ്രിയദർശന്റെ മകൾ കല്ല്യാണിയുമുണ്ട്. ഇരുവരും കളിക്കൂട്ടുകാരും കൂടിയാണെന്നുള്ളത് ചിത്രത്തിന്റെ കൗതുകം കൂട്ടുന്നു. പ്രിയദർശൻ ഒരുക്കിയ ഫ്രയ്മിൽ കല്യാണിയേയും പ്രണവിനെയും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മോഹൻലാലിനെപ്പോലെ തന്നെ അപാരമെയ്‌വഴക്കം പ്രണവിനുമുണ്ടെന്നാണ് മറ്റുചിലരുടെ കമന്റ്. 

ഇരുവർക്കും പുറമെ കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നത്. കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർത്ഥും ‘മരക്കാറി’ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് പൂർത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേർന്നിരിക്കുകയാണ് സിദ്ധാർഥ്. 

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE