പേട്ട കാണാതെ രജനീകാന്ത്; കണ്ട് തുള്ളിച്ചാടി ധനുഷും തൃഷയും, വിഡിയോ

danush-trisha
SHARE

ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെ രജനീകാന്ത് ചിത്രം 'പേട്ട'യുടെ കുതിപ്പ്. ആദ്യ ഷോ കാണാൻ ആരാധകർ മാത്രമല്ല, വലിയ താരനിര തന്നെ തിയറ്ററുകളിലെത്തിയിരുന്നു. അതിരാവിലെയുള്ള ഷോ കാണാൻ ധനുഷും തൃഷയും ഉണ്ടായിരുന്നു. രജനീകാന്തിന്റെ ഭാര്യ ലതയും മറ്റ് കുടുംബാംഗങ്ങളും ഇവർക്കൊപ്പമാണ് സിനിമ കണ്ടത്.

ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്. പേട്ട കണ്ട് രജനിഫൈഡ് ആയത് ധനുഷ് മാത്രമല്ലെന്നാണ് ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേസമയം രജനീകാന്ത് ചിത്രം ഇതുവരെയും കണ്ടിട്ടില്ലെന്നും അടുത്ത ദിവസം തന്നെ സിനിമ കാണുമെന്നും ചിത്രം കണ്ടിറങ്ങിയ ലത രജനീകാന്ത് പറഞ്ഞു.

തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്ഷൻ. കലാനിധി മാരൻ ആണ് നിർമാണം.

MORE IN ENTERTAINMENT
SHOW MORE