ബാലതാരമായിരുന്ന ദേവദാസ് നായകനായെത്തുന്നു; ആദ്യചിത്രം 'കളിക്കൂട്ടുകാർ'

kalikootukar
SHARE

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസ് നായകനായെത്തുന്ന ചിത്രമാണ് കളിക്കൂട്ടുകാര്‍. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. മനോരമ മ്യൂസിക് ചിത്രത്തിലെ പാട്ടുകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്

അതിശയിന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച ദേവദാസ് നായകനായെത്തുന്നു.പ്രണയത്തിന്റെയും സൗഹൃദത്തിന്റേയും കഥപറയുന്ന കളിക്കൂട്ടുകാരിലൂടെ. ദേവദാസിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ച ആറുസുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍. യുവാക്കള്‍ക്കും കുടുംബത്തിനും ആഘോഷിക്കാനാവശ്യമായതെല്ലാം ചിത്രത്തിലുണ്ടെന്ന് താരങ്ങള്‍ ദേവദാസിന്റെ പിതാവും നടനുമായ ഭാസി പടിക്കലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വെറും സൗഹൃദത്തിനപ്പുറം സാമൂഹികപ്രസക്തിയുളള ചിത്രം കൂടിയാണ് കളിക്കൂട്ടുകാരെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും

MORE IN ENTERTAINMENT
SHOW MORE