രജനിയിഷ്ടം കത്തിക്കയറി; ‘പേട്ട’യുടെ തീയറ്ററില്‍ ആരാധകര്‍ മിന്നുകെട്ടി: വിഡിയോ

petta-marriage
SHARE

രജനീകാന്തിന്റെ ചിത്രം പുറത്തിറങ്ങുന്ന ദിവസം തമിഴ്നാട്ടുകാർക്ക് ആഘോഷനാളാണ്. പാലഭിഷേകം നടത്തിയും ഡപ്പാംകൂത്ത് കളിച്ചുമൊക്കെ ആരാധകർ താരത്തിന്റെ ചിത്രത്തെ വരവേൽക്കും. രജനിയുടെ 2.0 ഇറങ്ങിയ സമയത്ത് ചിത്രത്തിന്റെ വിജയത്തിനായി ആരാധകർ മൺചോറുണ്ടതുമെല്ലാം വാർത്തയായിരുന്നു. 

ഇപ്പോഴിതാ താരത്തോടുള്ള അടങ്ങാത്ത ആരാധനമൂലം തിയറ്ററിനെ വിവാഹവേദിയാക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ. പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയേറ്ററാണ് ഇന്നൊരു വിവാഹ വേദി കൂടിയായത്. രജനിയുടെ കടുത്ത ആരാധകരായ അൻപരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ച് വിവാഹിതരായത്.  വിവാഹം നടത്തുക മാത്രമല്ല സിനിമ കാണാനെത്തിയവർക്കെല്ലാം വധൂവരന്മാരുടെ വക സദ്യയും ഒരുക്കിയിരുന്നു. 

കാർത്തിക് സുബ്ബരാജ് ആണ് പേട്ട സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. കബാലി, കാല എന്നിവയിൽ നിന്നും വ്യത്യസ്തമായി ആരാധകരെ കോളർമയിർകൊള്ളിക്കുന്ന രജനീകാന്ത് ചിത്രം എന്ന രീതിയിലാണ് പേട്ട പ്രമോട്ട് ചെയ്തത്. 24 വർഷങ്ങൾക്കു ശേഷം പൊങ്കൽ ദിനത്തിൽ റിലീസ് ആവുന്ന രജനീകാന്ത് ചിത്രം എന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്.

MORE IN ENTERTAINMENT
SHOW MORE