ഫൈറ്റിനിടെ ബോറടിച്ചാൽ? 'ഒടിയൻ' ലൊക്കേഷനില്‍ ലാലേട്ടന്‍ വിനോദങ്ങൾ; വിഡിയോ

odiyan-location
SHARE

വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഓരോരുത്തര്‍ക്കും ഓരോ മാർഗങ്ങളുണ്ടാകും. ഇഷ്ടതാരങ്ങളുടെ വിനോദങ്ങളെക്കുറിച്ചറിയാൻ ആരാധകർക്കും താത്പര്യമുണ്ടാകും. അത്തരത്തിൽ 'ഒടിയൻ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ് വൈറലാകുന്നത്. 

'ഒടിയൻ സെറ്റിൽ ലാലേട്ടന്‍റെ വിനോദങ്ങൾ' , ലാലേട്ടനു ബോറടിച്ചാൽ എന്തു ചെയ്യും തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് വിഡിയോ പങ്കുവെയ്ക്കുന്നത്. ഷൂട്ടിങ്ങനിടെ ആരോ പകർത്തിയ വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുള്ള ഇടവേളയിൽ‌ കൈയിലുള്ള വടി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന മോഹൻലാലിനെ ദൃശ്യങ്ങളിൽ കാണാം. 

MORE IN ENTERTAINMENT
SHOW MORE