ഇതാണ് എന്നെക്കുറിച്ചു കേട്ട ഏറ്റവും മോശം കമന്റ്; വെളിപ്പെടുത്തി ഐശ്വര്യ

aishwarya-rai-2
SHARE

പ്രായമെത്ര കൂടിയാലും പുതിയ നടിമാര്‍ എത്ര തന്നെ വന്നാലും സിനിമാ പ്രേമികള്‍ക്ക് ഐശ്വര്യ റായിയോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. ഇഷ്ടം സൂക്ഷിക്കുന്നവര്‍ ഒരു വശത്തുണ്ടെങ്കിലും സിനിമാതാരങ്ങളോടു വിരോധം വെച്ചുപുലർത്തുന്നവരും കഥകൾ മെനയുന്നവരും ഒട്ടും ചുരുക്കമല്ല. 

ചിലപ്പോഴൊക്കെ വിമർശകരുടെ ചില പ്രതികരണങ്ങൾ അവരുടെ മനസ്സിൽ മായാത്ത മുറിവായി അവശേഷിക്കാറുമുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് അത്തരമൊരു അനുഭവം പങ്കുവെച്ചിരുന്നു. 

റാപിഡ് ഫയർ റൗണ്ടില്‍ തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം കമന്റ്  കാപട്യക്കാരി, പ്ലാസ്റ്റിക് (fake and plastic) എന്നാണെന്നാണ് ഐശ്വര്യ തുറന്നു പറഞ്ഞത്. 

ഐശ്വര്യയുടെ പ്രസ്താവനക്കു പിന്നാലെ അതിനു കാരണം തേടിപ്പോയ ആരാധകർ കണ്ടെത്തിയത് മറ്റൊരു കഥയാണ്. 

കോഫി വിത്ത് കരൺ എന്ന ഷോയുടെ 4–ാം സീസണിൽ അതിഥിയായെത്തിയ ഇമ്രാൻ ഹാഷ്മി ഐശ്വര്യയെക്കുറിച്ചു സംസാരിക്കുകയും പ്ലാസ്റ്റിക് എന്ന് വിളിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിളിച്ചത് ഒരു നേരമ്പോക്കിനു വേണ്ടിയാണെന്നും പരിപാടിയിൽ രസകരമായ ഉത്തരം നൽകുന്നവർക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാൻ വേണ്ടിയാണെന്നും പറഞ്ഞുകൊണ്ട് പിന്നീട് ഇമ്രാൻ ഹാഷ്മി താരത്തോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

ഐശ്വര്യയുടെ പുതിയ അഭിമുഖം പുറത്തു വന്നതോടെ ഇമ്രാനു നേരെയുള്ള ഐശ്വര്യയുടെ ഒളിയമ്പാണോ ഈ ഉത്തരങ്ങൾ എന്നാണ് ആരാധകർ കരുതുന്നത്. 

MORE IN ENTERTAINMENT
SHOW MORE