48 മണിക്കൂർ; 18 ലക്ഷം കാഴ്ചക്കാർ; 'യാത്ര' ട്രെയിലറിന് വന്‍ പ്രതികരണം

yathra-trailor-mammootty
SHARE

മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്രയുടെ ട്രെയിലറിന് വന്‍ പ്രതികരണം. പുറത്തിറങ്ങി 48 മണിക്കൂറിനിടെ 18 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയെ ആണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മഹി വി. രാഘവാണ് സംവിധാനം. സുഹാസിനി , ജഗപതി ബാബു, റാവു രമേശ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.

MORE IN ENTERTAINMENT
SHOW MORE