ഒരു സ്ത്രീയോടെങ്കിലും മമ്മൂക്ക മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ..? ടൊവിനോ

tovino-mammootty-09
SHARE

കസബ വിവാദത്തിൽ മമ്മൂട്ടിയെ പിന്തുണച്ച് നടൻ ടൊവിനോ തോമസ്. നടന്റെ ഉത്തരവാദിത്തം ഏൽപ്പിച്ച ജോലി ചെയ്യുക എന്നതാണ്. സിനിമയിലെ ഒരു സംഭാഷണത്തിന്റെ പേരിൽ അദ്ദേഹത്തിനെ കുറ്റപ്പെടുന്നത് എന്തിനാണെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ ടൊവിനോ തോമസ് ചോദിക്കുന്നു. 

എന്തിനാണ് മമ്മൂക്കയെ പഴിക്കുന്നത്? ആ സിനിമയിൽ അത്തരമൊരു ഡയലോഗ് പറയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിൽ എങ്ങനെയാണ് ആ കഥാപാത്രത്തോട് നീതി പുലർത്താനാകുക? ഏൽപ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്തം. വ്യക്തിജീവിതത്തിൽ മമ്മൂക്ക എങ്ങനെയാണ് എന്നതല്ലേ പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്തെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരിൽ അദ്ദേഹത്തെ ആക്രമിക്കുന്നത്''- ടൊവിനോ ചോദിച്ചു.  

''സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ല, അത്തരം ഡയലോഗുകൾ പറയില്ല എന്ന പൃഥ്വിരാജിന്റെ അഭിപ്രായത്തോട‌് വിയോജിപ്പുണ്ട്. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതെന്റെ ശരിയാകണമെന്നില്ല– ടൊവിനോ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE