സല്‍മാന്‍ ഖാന്‍ പരീക്ഷ ജയിച്ചത് ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തി; വിവാദ വെളിപ്പെടുത്തല്‍

salman
SHARE

വെള്ളിത്തിരയിൽ നായകനാണ് സൽമാൻ ഖാനെങ്കിലും ജീവിതത്തിൽ അത്യാവശ്യം നല്ല വില്ലത്തരം കൈയിലുണ്ടെന്നതിന് കേസുകള്‍ തെളിവായിട്ടുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസും തെരുവിൽ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസിലുമൊക്കെപ്പെട്ട് പലപ്പോഴും സൽമാന്റെ പേര് വാർത്താതലക്കെട്ടിൽ നിറഞ്ഞു. ഈ വില്ലത്തരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പഠിക്കുന്ന കാലം മുതലുണ്ടെന്ന് തെളിയിക്കുകയാണ് സൽമാന്റെ പിതാവ് സലിം ഖാന്റെ വാക്കുകൾ. വിദ്യാർഥിയായിരുന്ന കാലത്ത് സൽമാൻ പരീക്ഷകൾ ജയിച്ചിരുന്നത് ചോദ്യപേപ്പറുകൾ ചോർത്തിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൽമാന്റെ പിതാവ്.  കപിൽ ശർമ്മയുടെ ഷോയിലാണ് സലിം ഖാന്റെ വിവാദ വെളിപ്പെടുത്തൽ. 

ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. പിന്നീട് മനസിലായി, എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തിരുന്നത് ഈ ഗണേഷ് ആണെന്ന് സലിം ഖാൻ പറഞ്ഞു. സലിം ഖാന്റെ വെളിപ്പെടുത്തൽ സത്യമാണെന്ന് സൽമാനും സമ്മതിച്ചു. 83 കാരനായ സലീംഖാന്‍ എഴുപതുകളിലെ നിരവധി ഹിറ്റുകളുടെ തിരക്കഥാകൃത്താണ്. 

MORE IN ENTERTAINMENT
SHOW MORE