സായിയെ കടത്തി വെട്ടി; പുതിയ പാട്ടിൽ ധനുഷ് മുന്നേറ്റം, വിഡിയോ

mari-2-new-song
SHARE

സോഷ്യൽ ലോകത്ത് ‘റൗഡി ബേബി’ തരംഗമാണ്. ചടുലമായ ചുവടുകൾ കൊണ്ട് ധനുഷും സായ് പല്ലവിയും എത്തിയ മാരി-2വിലെ പുതിയ ഗാനവും വൈറലാവുകയാണ്. ഇരുവരുടെയും ഡാൻസ് തന്നെയാണു ഇൗ പാട്ടിന്റെയും ഹൈലൈറ്റ്. യുവൻ ശങ്കർ രാജയുടെതാണു സംഗീതം. ധനുഷ്, യുവൻ ശങ്കർ രാജ, ചിന്നപൊണ്ണ്, വി.എം മഹാലിംഗം എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

‘റൗഡി ബേബി'യിൽ സായ്പല്ലവിയുടെ ഡാൻസാണ് മുന്നിട്ടു നിന്നതെങ്കിൽ പുതിയ ഗാനത്തിൽ ധനുഷാണു താരം. ധനുഷിന്റെ തകർപ്പൻ ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. റൗഡി ബേബി പോലെ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം. കൃഷ്ണ, വരലക്ഷ്മി ശരത് കുമാർ, ടൊവീനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം പതിപ്പാണ് മാരി-2.

MORE IN ENTERTAINMENT
SHOW MORE