'നായ ഹറാം, ഏഴുവട്ടം കുളിക്കണം'; ഹണിക്കൊപ്പമുള്ള ചിത്രം; ദുൽഖറിന് 'ശാസന'

dulquer-salmaan-dog-09
SHARE

വളർത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത നടൻ ദുൽഖർ സൽമാന് മതയാഥാസ്ഥിതികളുടെ വിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് കമന്റുകളിട്ടിരിക്കുന്നത്. 

'ഹണി' എന്ന് പേരുള്ള ബോക്സർ ഇനത്തിൽപ്പെട്ട തന്റെ നായക്കൊപ്പമുള്ള ചിത്രമാണ് ദുൽഖർ പോസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല താരം നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ''അറിയാവുന്നവർക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണെെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോൾ പേടിയായിരുന്നു. പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി- ദുൽഖർ കുറിച്ചു. 

നായ ഹറാം ആണെന്നും ഒരു മുസ്‌ലിം ഒരിക്കലും നായയെ തൊടരുതെന്നുമാണ് കമന്റുകളിൽ ഭൂരിഭാഗവും. ഇത്തരം കമന്റുകൾക്കെതിരെയും ദുൽഖറിനെ അനുകൂലിച്ചും ചിലരെത്തിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE