വിശാലിന്റെ ഭാവിവധുവിനെ എനിക്കറിയാം; സ്ഥിരീകരിച്ച്, ഞെട്ടിച്ച് വരലക്ഷമി

varalaxmi-sarathkumar-vishal
SHARE

തമിഴിലെ യുവസൂപ്പർ താരവും നടികർ സംഘം തലവനുമായ വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത അമ്പരപ്പോടെയാണ് തമിഴ് പ്രേക്ഷകരും മാധ്യമങ്ങളും കേട്ടത്. വർഷങ്ങളോളം വിശാലുമായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ശരത്കുമാറല്ല താരത്തിന്റെ വധുവെന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഹൈദരാബാദ് സ്വദേശിനിയായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാർത്തകൾ. പിതാവും നിർമാതാവുമായ ജി.കെ റെഡ്ഢി മകൻ ഉടൻ വിവാഹിതനാകുന്നുവെന്ന കാര്യം സ്ഥിരികരിച്ചുവെങ്കിലും വധു ആരാണെന്ന് പറഞ്ഞതുമില്ല. വിവാഹകാര്യത്തെ കുറിച്ച് വിശാൽ ഇതുവരെ പരസ്യപ്രതികരണത്തിനു മുതിർന്നുമില്ല.

എന്നാൽ വിശാലിന്റെ വിവാഹവാർത്ത സ്ഥിരീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാർ.വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്കു അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ എനിക്ക് അറിയാം.നടികർ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.

വർഷങ്ങളോളം വിശാലുമായി ചേർത്തു ഗോസിപ്പുകോളങ്ങളിൽ ഇടം നേടിയ താരമാണ് വരലക്ഷ്മി. വരലക്ഷ്മിയല്ലാതെ മറ്റൊരാളുമായി ചേർത്ത് വിവാഹ വാർത്ത പ്രചരിക്കുന്നത് ആരാധകരെ ആശങ്കയിലാഴ്ത്തി. എന്നാൽ വരലക്ഷമിയും ഉടൻ വിവാഹിതയാകാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച്  വരലക്ഷ്മി തന്നെ രംഗത്തു വന്നു. ആര്‍ക്കും പ്രയോജമില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരെ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം..’ എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി വിശാലിന്റെ വിവാഹ വാർത്തയ്ക്ക പിന്നാലെ പ്രതികരിച്ചു. 

സഹസംവിധായകനായി സിനിമയിലെത്തി നായകനും സൂപ്പർ താരവുമായി വളർന്ന വിശാലും യുവനായികയും സൂപ്പർതാരം ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം ഏറെക്കാലം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചേരുവയായിരുന്നു. ഇരുവരും ഇതിൽ വ്യക്തത വരുത്താതിരുന്നതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്.

MORE IN ENTERTAINMENT
SHOW MORE