തലയുടെ വിശ്വാസം പത്തിന്; ടിക്കറ്റിനായി ഗേറ്റ് ചാടിക്കടന്ന് ആരാധകർ; വിഡിയോ

ajith-fans-08
SHARE

സിരുത്തൈ ശിവയും തല അജിത്തും വീണ്ടും ഒന്നിക്കുന്ന വിശ്വാസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫസ്റ്റ് ‍ഡേ, ഫസ്റ്റ് ഷോ, അജിത്തിന്റെ സിനിമയാകുമ്പോൾ അതിങ്ങനെ തന്നെ വേണമെന്നാണ് ആരാധകർക്ക്. ആദ്യദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാന്‍ തമിഴ്നാട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 

ടിക്കറ്റിനായി തിയറ്ററുകൾക്ക് മുന്നില്‌ തിരിക്കുകൂട്ടുന്ന വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അംബട്ടൂർ റക്കി മൾട്ടിപ്ലക്സ് തിയറ്ററിൽ നിന്നുള്ള വിഡിയോ രമേഷ് ബാലയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. തുറക്കാത്ത ഗെയിറ്റ് ചാടിക്കാടക്കുന്ന ആരാധകരെ ദൃശ്യങ്ങളിൽ കാണാം. 

ഈ മാസം പത്തിനാണ് ചിത്രത്തിന്റെ റിലീസ്. മധുര സ്വദേശിയായ കഥാപാത്രമായാണ് അജിത്ത് എത്തുക. അജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലുണ്ട്. നയൻതാരയാണ് നായിക. മലയാളിതാരം അനിഘയും ചിത്രത്തിലുണ്ട്.

MORE IN ENTERTAINMENT
SHOW MORE