ഇളമുറ ‘മരക്കാർ' ആയി പ്രണവ്; ആദ്യ ലുക്ക് ഏറ്റെടുത്ത് ആരാധകർ; ആവേശം

pranav-junior-marakkar
SHARE

പ്രിയദർശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം കുഞ്ഞാലി മരയ്ക്കാറുടെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ‌ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആവേശകരമായ മറ്റൊരു വിവരം കൂടി പങ്കുവെക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാർ ജൂനിയർ’ ലുക്ക് പുറത്തെത്തി. 

പ്രണവിനൊപ്പം തമിഴ് സൂപ്പർതാരം താരം അർജുനും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇരുപത് മിനിറ്റാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. കടലിലെയും കപ്പലിലെയും രംഗങ്ങളാണ് അതിൽ ഏറെയും. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകൻ.

MORE IN ENTERTAINMENT
SHOW MORE