അച്ഛന് കാൻസർ, കരുത്തനാണ് അദ്ദേഹം, ലവ് യു ഡാഡ്; വികാരനിർഭരനായി ഋത്വിക്

rakesh-roshan-cancer
Source: Hrithik Roshan/Instagram
SHARE

ഏതൊരു വ്യക്തിയേയും എതു നിമിഷം വേണമെങ്കിലും പിടികൂടാവുന്ന രോഗമാണ് കാൻസർ. വേദനകളും ദുരിതങ്ങളും കാർന്നു തിന്നുന്ന വേദനയുടെ ലോകത്തു നിന്നും കരുത്തോടെ തിരിച്ചു വന്നവർ നിരവധിയാണ്. 

ബോളിവുഡ് നടൻ  ഋത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന് കാൻസർ സ്ഥിരീകരിച്ച വാർത്ത സിനിമാ ലോകം വേദനയോടെയാണ് കേട്ടത്. ഋത്വിക് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തൊണ്ടയിൽ കാൻസറാണെന്നും പ്രാരംഭഘട്ടത്തിലാണെന്നും താരം അറിയിച്ചു. അച്ഛനൊപ്പം നിൽക്കുന്ന ഇരുവരുടേയും ഫോട്ടോയും ഇൻസ്റ്റഗ്രമിൽ പങ്കു വച്ചു. 

ഋത്വിക് ഇൻസ്റ്റഗ്രമിൽ കുറിച്ച് വാക്കുകൾ -  ഇന്ന് രാവിലെ ഞാൻ അച്ഛനോടു ഒരു ചിത്രമെടുക്കട്ടെ എന്നു ചോദിച്ചു. ശസ്ത്രക്രിയ ദിനത്തിലും അദ്ദേഹം ജിം മുടക്കാറില്ലെന്നറിയാം. എനിക്കറിയാവുന്നതിൽ ഏറ്റവും കരുത്തനായ വ്യക്തിയാണ് എന്റെ പിതാവ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് തൊണ്ടയിൽ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. 

ഇന്ന് അദ്ദേഹത്തിന് നല്ല ഉണർവുണ്ട്. രോഗത്തിനെതിരെ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ്. അദ്ദേഹത്തെപ്പോലൊരാൾ നയിക്കാൻ മുന്നിലുള്ളത് ഭാഗ്യവും അനുഗ്രഹവുമാണ്. ലവ് യു ഡാഡ്...

നിർമാതാവും നടനും സംവിധായകനുമായ രാകേഷ് 1970 ലാണ് സിനിമാ ജീവിതം തുടങ്ങുന്നത്. 70 ഓളം സിനിമകളിൽ അഭിനയിച്ചു. മകൻ  ഋത്വിക് നായകനായ കഹോ നാ പ്യാർ ഹെ നിർമിച്ചത് ഇദ്ദേഹമായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE