വധുവിനെ തേടി ഷോ നടത്തിയ ആര്യക്ക് വിവാഹം; വധു സയ്യേഷയെന്ന് റിപ്പോർട്ട്: വിവാദം

arya-sayyeshaa-saigal
SHARE

ഭാവി വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തി വിവാദങ്ങളിൽ ഇടം നേടിയ താരമാണ് ആര്യ. 16 മത്സരാർഥികളുമായി തുടങ്ങിയ എങ്ക വീട്ട് മാപ്പിളൈ എന്ന ഷോ ഉയർത്തിയ വിവാദങ്ങൾ ചെറുതൊന്നുമല്ലായിരുന്നു. പെൺകുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീപക്ഷ സംഘടനകളെല്ലാം തന്നെ ആര്യയ്ക്കെതിരെ വാളെടുത്തു.

ഫൈനലിൽ വന്ന ആരെയും വിവാഹം കഴിക്കാൻ പറ്റില്ലെന്ന നടന്റെ തീരുമാനം മത്സരാർത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും വേദനിപ്പിച്ചു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നുമുള്ള വിമർശനം പരിപാടിയുടെ തുടക്കം മുതലെ ഉണ്ടായിരുന്നു.

ആരെങ്കിലും ഒരാളെ വധുവായി സ്വീകരിച്ചാൽ തിരസ്കരിക്കപ്പെടുന്നവർക്ക് വിഷമമാകുമെന്ന ന്യായമാണ് ആരെയും തെരഞ്ഞെടുക്കാത്തതിനെ കുറിച്ച് ആര്യ പറഞ്ഞിരുന്നത്. ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർത്ഥിയായ അബർനദി താൻ എന്തു വന്നാലും ആര്യയേ മാത്രമേ വിവാഹം ചെയ്യൂവെന്ന നിലപാട് എടുത്തത് വിവാദങ്ങളിൽ ഇടം നേടി.  

ആര്യയുടെ റിയാലിറ്റി ഷോയിൽ ഏഴ് പേർ മലയാളികളായിരുന്നു. നടി സംഗീതയായിരുന്നു അവതാരകയായി എത്തിയിരുന്നത്. കടുത്ത മത്സരങ്ങളിലൂടെ മുന്നോട്ട് പോയിരുന്ന പരിപാടിയില്‍ സീതാലക്ഷ്മിയ്‌ക്കൊപ്പം അഗത, സൂസന്ന എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ അവശേഷിച്ചിരുന്നത്. ഇവരില്‍ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാൽ ഫൈനലിൽ ആര്യ ഒഴിഞ്ഞു മാറി. 

എന്നാൽ ആര്യ വിവാഹിതനാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. റിയാലിറ്റി ഷോയിലെ താരങ്ങളെ അല്ല നടി സയ്യേഷ ആണ് ആര്യയുടെ വധുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗജിനി കാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായികയായ സയ്യേഷയുമായി ആര്യ പ്രണത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ഇരുവരും ഇടൻ വിവാഹിതരാകുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർച്ച് ചെയ്യുന്നു. മോഹൻലാൽ– സൂര്യ ചിത്രം കാപ്പനിലാണ് ആര്യയും സയ്യേഷും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ വാർത്തകളോട് ആര്യയോ സയ്യേഷയോ ഔദ്യോഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ല.

MORE IN ENTERTAINMENT
SHOW MORE