നല്ല കലാകാരൻമാർ കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല; മുന്നറിയിപ്പുമായി സാധിക

sadhika-venugopal-actress
SHARE

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്.അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി നടി  തന്നെ രംഗത്തുവന്നിരുന്നു.

സിനിമയുടെയും ആൽബങ്ങളുടെയും മറവിൽ സെക്സ് റാക്കറ്റുകളിൽ ചെന്ന് അകപ്പെടരുതെന്ന് പറഞ്ഞാണ് സാധിക വേണുഗോപാൽ വീണ്ടും രംഗത്തു വന്നു. അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫോയ്സ്ബുക്കിൽ ഓർമ്മപ്പെടുത്തി. നല്ല കലാകാരൻമാർ ഒരിക്കലും സ്ത്രീകളെ ഭോഗിക്കില്ലെന്ന് തിരിച്ചറിയണമെന്നും  പഴയ ഒരു വാർത്ത ഷെയർ ചെയ്തു കൊണ്ട് സാധിക പറയുന്നു. 

‘സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. മോശം കമന്റുകളും ചിത്രങ്ങളും അയയ്ക്കുന്നതിലൂടെ പലരും ലക്ഷ്യമാക്കുന്നതും ഇതാണെന്നും നേരത്തെ തന്നെ സാധിക വ്യക്തമാക്കിയിരുന്നു. തന്റെ വിഡിയോ തന്നെ മോശം തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ടെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. 

പൂർണരൂപം                                                                                                                         

അഭിനയിക്കാൻ ആഗ്രഹിച്ചോളൂ നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരൻമാർ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓർക്കുക അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക... ഒരു അവസരത്തിന് ഒരാളുടെ മുന്നിൽ വഴങ്ങിയാൽ  പിന്നെ ജീവിതകാലം മുഴുവൻ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാൽ മതി.

   

MORE IN ENTERTAINMENT
SHOW MORE