നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചാൽ ദാ ഇങ്ങനുണ്ടാകും; കിളി പോയി അഹാനയുടെ ചിത്രം

ahana-post
SHARE

അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഹാന കൃഷ്ണകുമാർ മലയാളികളുടെ പ്രിയങ്കരിയാണ്. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഇടവേള എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ പ്ളാറ്റ്ഫോമിൽ സജീവമാണ് ഇവർ. കല്യാണത്തെക്കുറിച്ച് ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത വരികളും ചിത്രവും ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ ക്ഷണിക്കും. 

എന്റെ മാതാപിതാക്കൾ പരമ്പരാഗത ചിന്താഗതിക്കാരാണെങ്കിൽ, അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ കല്യാണം കഴിച്ചാൽ വിവാഹദിനം ഞാൻ ഇങ്ങനെയിരിക്കും.. എന്നാണ്  അഹാന ഇൻസ്ഗ്രമിൽ കുറിച്ച വരികൾ. കൂടെ വിവാഹവസ്ത്രത്തിൽ കണ്ണും തള്ളി ‘കിളി പോയി’ ഇരിക്കുന്ന ഒരു ചിത്രവും. വധുവിന്റെ വേഷവും ഭാരമേറിയ മാലയും നീണ്ട കമ്മലും മൂക്കുത്തിയുമൊക്കെയായി ആകെ ഒരു ‘റിച്ച്’ ലുക്കിൽ തന്നെ. ഫോട്ടോയും കാപ്ഷനും എന്തായാലും ആളുകൾക്ക് നന്നെ പിടിച്ചു. രസകരമായ കമന്റുകളും തുടരെ പ്രത്യക്ഷപ്പെട്ടു. 

MORE IN ENTERTAINMENT
SHOW MORE