പ്രായക്കുറവിൽ ഇപ്പോഴും വിമർശനം; വായടപ്പിച്ച് നിക്ക്; പ്രിയങ്കയെക്കുറിച്ച് പറഞ്ഞത്

priyanka-nick-new-05
SHARE

ബോളിവുഡ് താരവും പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ ചില കോണുകളിൽ നിന്ന് വിമർശനങ്ങളും മുറുമുറുപ്പും ഉയർന്നിരുന്നു. തന്നെക്കാൾ 10 വയസ്സ് പ്രായം കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതിനെതിരെയായിരുന്നു ചിലർ പറഞ്ഞത്. ചിലരാകട്ടെ മാസങ്ങൾ മാത്രം നീണ്ട പ്രണയത്തിനുശേഷം പെട്ടെന്ന് വിവാഹത്തിലേക്ക് കടന്നതിനെയും വിമർശിച്ചു. ഏതായാലും പ്രിയങ്കയും നിക്കും ഹാപ്പിയാണ്. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ നിക്ക് പറയുന്നത് ഇങ്ങനെ:

'എന്റെ ജീവിതം വളരെ നന്നായി പോകുന്നു. എക്സൈന്റ്മെന്റിലാണ്. ഒരുപാട് നല്ല കാര്യങ്ങൾ ഇനി സംഭവിക്കാനുണ്ട്. ഇതൊരു നല്ല വർഷമായിരിക്കും'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിക്ക് പറഞ്ഞു. 

'അത് പെട്ടെന്നുണ്ടായതാണ്. ഒരിക്കൽ ഒരുമിച്ചാൽ അത് എന്നെന്നേക്കുമാണെന്ന് എനിക്കറിയാം. നല്ല സമയത്തും മോശം സമയത്തും ഒപ്പമുണ്ടാകണം. അതാണ് പ്രധാനമെന്നും എനിക്കറിയാം'-വികാരാധീനനായി ഇത് പറയുമ്പോൾ തന്റെ മുഖം ചുവക്കുന്നുവെന്ന് അറിയാമെന്നും നിക്ക് പറഞ്ഞു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള സ്വിറ്റ്സർലാന്‍ഡ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് നിക്കും പ്രിയങ്കയും. 

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ: 'വിവാഹദിനത്തിൽ ഒരു രാജകുമാരിയാകണമെന്നാണ് എല്ലാ പെൺകുട്ടികളുടെയും ആഗ്രഹം. എന്നാൽ എനിക്കങ്ങനെ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വിവാഹചടങ്ങുകൾ വേണമെന്നത് നിക്കിന്റെ ആഗ്രഹമായിരുന്നു. 

'ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായി തയ്യാറെടുത്തപ്പോൾ കുറച്ച് പരിഭ്രമമുണ്ടായിരുന്നു. നിക്കിനെ വേദിയിൽ കണ്ടപ്പോഴാണ് അത് മാറിയത്. നിക്കിന്റെ മുഖം കണ്ടതോടെ എല്ലാ െസറ്റിൽ ആയതുപോലെ തോന്നി. എനിക്കറിയാം, ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയതെന്ന്, പ്രിയങ്ക പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE