തലൈവരെ വെല്ലാൻ തല; അടിമുടി മാസായി അജിത്തിന്റെ വിശ്വാസം; വിഡിയോ

ajith-viswasam
SHARE

ഇക്കുറി തമിഴകത്ത് പൊങ്കൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. രജനികാന്ത് ചിത്രം പേട്ടയ്ക്കൊപ്പം പോരിനിറങ്ങുന്നത് തല അജിത്തിന്റെ വിശ്വാസമാണ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വ്യത്യസ്ഥ ഗെറ്റപ്പിലും സ്റ്റെലിലുമാണ് അജിത്ത് ചിത്രത്തിലെത്തുന്നത്. മാസ്, ക്ലാസ് ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.സോൾട്ട് ആന്റ് പെപ്പർ ലുക്കിലും താരം ചിത്രത്തിലെത്തുന്നുണ്ട്.

ശിവയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  ശിവ, അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. 

MORE IN ENTERTAINMENT
SHOW MORE