കുഞ്ഞിനെ കൊഞ്ചിച്ചും കളിച്ചും ചിരിച്ചും നയൻതാര; ക്യൂട്ട് വിഡിയോ വൈറൽ

nayanthara-actress
SHARE

ലേഡി സൂപ്പർസ്റ്റാർ എന്ന പദവി തമിഴകം ഒരൊറ്റ നടിക്കേ പതിച്ചു നൽകിയിട്ടുളളൂ. അത് മലയാളത്തിന്‍റെ നയൻതാരയ്ക്കാണ്. രജനിയും അജിത്തും സുര്യയും ഇളയദളപതിയും അരങ്ങുതകർക്കുന്ന തമിഴകത്ത് ഒരു താരരാജാവിന്റെയും പിന്തുണയില്ലാതെ ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിച്ചെടുക്കാൻ മാത്രം കെൽപ്പുളള താരം. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക. ഈ വർഷം തീയറ്ററിലേത്തിയ കോലമാവ് കോകില, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു.

ഏറ്റവുമധികം ആരാധകരുളള താരമാണ് നയൻതാര. ആരാധകരോട് ഹൃദ്യമായി ഇടപെടുന്ന അവരെ ചേർത്തുപിടിക്കുന്ന വ്യക്തിത്വവും. ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണവുമായി അസര്‍ബെയ്ജനിലുളള നയൻസ് ഒരു കുട്ടി ആരാധികയോട് സംവദിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തംരഗമാകുന്നത്.  ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം നയന്‍താര ചിരിച്ചു കളിക്കുകയും, കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. ഇരുവരും മതിമറന്നു ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുമ്പോൾ അവ പകർത്താനും നിരവധിയാളുകൾ ചുറ്റിലുമുണ്ട്. 

നയൻതാരയെ നേരിട്ടുകണ്ട ആരാധകൻ പൊട്ടിക്കരയുന്ന വിഡിയോ നവമാധ്യമങ്ങളിൽ തരംഗമായതിനു തൊട്ടുപിന്നാലെയാണ് കുട്ടി ആരാധികയുടെ വിഡിയോയും എത്തുന്നത്. ആരാധകന്റെ സ്നേഹം കണ്ടു നയൻതാരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യിൽ ‘നയൻതാര’ എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ ആരാധകൻ.‌

MORE IN ENTERTAINMENT
SHOW MORE