ലാലേട്ടന്റെ മേക്കോവറിന് പിന്നിലെ വേദന ഓർക്കൂ; ഒടിയനെ വെറുതെ വിടൂ: മേജർ രവി

odiyan-mohanlal-major-ravi
SHARE

മോഹൻലാൽ ചിത്രം ഒടിയനെ വിമര്‍ശിക്കുന്നതിലുള്ള നീരസം തുറന്ന് പറഞ്ഞ് സംവിധായകന്‍ ‍മേജർ രവി രംഗത്ത്. ഒടിയൻ ഒരു ക്ലാസ് ചിത്രമാണ്. അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും മോശം കാര്യങ്ങൾ പ്രചരിപ്പിച്ച് ചിത്രത്തെ കൊല്ലരുതെന്നും മേജർ രവി ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. മാണിക്യനാകാൻ മോഹൻലാൽ നടത്തിയ മേക്കോവറിന് പിന്നിലുളള വേദനയെങ്കിലും ഓർക്കണമെന്നും മേജർ രവി പറയുന്നു. ഒടിയൻ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുളള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയൻ. മേക്കോവറിന് വേണ്ടി ലാലേട്ടൻ സഹിച്ച വേദനയെങ്കിലും ഓർക്കുക, ചിത്രത്തെ വെറുതെ വിടുക. മേജർ രവി ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘ഒടിയനെ’തിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങൾ ഉയരുമ്പോൾ സിനിമയിലെ നായിക കൂടിയായ മഞ്ജു വാരിയർ മൗനം വെടിയണമെന്നായിരുന്നു സംവിധായകൻ വി.എ.ശ്രീകുമാർ മേനോന്‍ ഇന്നലെ ആവശ്യപ്പെട്ടത്. മഞ്ജുവിനെ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് തനിക്ക്  നേരെ ആക്രമണങ്ങൾ വരുന്നത്. നാല്, അഞ്ച് വർഷമായിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും ഇത് മനസിലാകുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ചിലർ കരുതിക്കൂടി നടത്തുന്ന ആക്രമണമാണ് ഒടിയന്‍ എന്ന സിനിമയ്ക്ക് നേരെയുള്ളതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE