സുന്ദരനും കോടീശ്വരനുമല്ലാത്തതിനാല്‍ മലയാളികൾ എന്റെ സിനിമ കാണുന്നില്ല: സന്തോഷ് പണ്ഡിറ്റ്

santhosh2
SHARE

തിയറ്ററിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയ ഒന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്ക് സതീശൻ എന്ന പുതിയ സിനിമ. മൊട്ടയടിച്ചുള്ള പുതിയ ഗെറ്റപ്പിൽ എത്തിയ സിനിമ ആരാധകരെ ആവേശം കൊള്ളിക്കാൻ ഉരുക്ക് സതീശൻ ആയില്ല. എന്നാൽ താൻ സുന്ദരനും കോടീശ്വരനും അല്ലാത്തതുകൊണ്ടാണ് മലയാളികൾ തന്റെ സിനിമ കാണാത്തതെന്ന അഭിപ്രായവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ നിരാശയും വിമർശനവും പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ജോലികളും തനിയെ ചെയ്യുന്നത് കൊണ്ട് പലർക്കും തന്നോട് അസൂയയുണ്ട്. പല വിമർശകരും സിനിമ കാണാതിരിക്കുന്നതിന്റെ കാരണം ഇതാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം: 

ഞാ൯ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ "ഉരുക്ക് സതീശ൯"..

കഴിഞ്ഞ ജൂണില് റിലീസായ്. 

ആവറേജില് ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര൯ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്ടെ സിനിമ കാണുന്നില്ല..യഥാ൪ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു.." "ഉരുക്ക് സതീശ൯"...

കേരളത്തോടൊപ്പം Banglore, Mysore, Rajasthan, Maharashtra എന്നിവിടങ്ങളില് വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാ൯ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ൪ശകരും ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ട൯ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല...എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു..

എന്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ൯ കഴിഞ്ഞു...

സന്തോഷം..നല്ല ഫീഡും തന്നു..

ഗാനങ്ങളും നല്ല അഭിപ്രായം നേടി..

ചെറിയ ബഡ്ജറ്റില് നി൪മ്മിക്കുന്നതിനാല് ഇന്നേവരെ എന്ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..

എന്ടെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള് കരുതുന്നുണ്ടോ...

santhosh-fb
MORE IN ENTERTAINMENT
SHOW MORE