അംബാനിക്കല്ല്യാണത്തില്‍ ‘ഉറ്റവരായി’ ബിഗ്ബിയും ആമിറും; ഭക്ഷണം വിളമ്പി: വിഡിയോ

amithab-bachan-amir
SHARE

720 കോടിയോളം ചെലവിട്ടാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിന് കൊടിയിറങ്ങുന്നത്. ആഡംബരത്തിന്റെ അങ്ങേയറ്റത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ദക്ഷിണ മുംബൈ പെഡ്ഡർ റോഡിൽ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയിൽ നടന്ന ചടങ്ങും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വിവാഹ വിശേഷങ്ങൾ ഒന്നൊന്നായി പുറത്തു വരുന്നതേ ഉളളു. 

ഫാഷൻ പ്രേമികളും ഏറെ ആവേശത്തോടയാണ് മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിനു കാത്തിരുന്നത്. ഇഷയ്ക്കു വേണ്ടി ഒരുക്കുന്ന വിവാഹ വസ്ത്രങ്ങൾ കൂടാതെ ബോളിവുഡ് താരങ്ങളും അംബാനി കുടുംബാംഗങ്ങളുമെല്ലാം ധരിക്കുന്ന വസ്ത്രങ്ങളും ഫാഷനിസ്റ്റുകളുടെ പ്രതീക്ഷ ഉയർത്തി.ഏറ്റവും ഒടുവിൽ വിവാഹ സത്കാരത്തിനു ഭക്ഷണം വിളമ്പുന്ന ബോളിവുഡ് സൂപ്പർതാരങ്ങളായ ബിഗ്ബിയുടെയും ആമിർ ഖാന്റെയും വിഡിയോയാണ് ആരാധകരിൽ ആവേശം തീർക്കുന്നത്. 

പരമ്പരാഗത രീതിയിലുളള ഗുജറാത്തി ഭക്ഷണമാണ് ഇരുവരും അതിഥികൾക്കായി വിളമ്പുന്നത്. മാനവികതയുടെയും ആതിഥേയരോടുളള ബഹുമാനത്തിന്റെയും സൂചനയായി അടുത്ത ബന്ധുക്കൾ ആചാരമനുസരിച്ച് നിർവഹിക്കുന്ന ചടങ്ങാണ് അംബാനി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന അമിതാഭ് ബച്ചനും ആമിർ ഖാനും നിർവഹിച്ചത്. കന്യാദാന ചടങ്ങിലും പ്രധാന പങ്ക് വഹിച്ചു കൊണ്ട് അമിതാഭ് ബച്ചൻ നടത്തിയ വൈകാരികമായ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബംങ്ങളും തമ്മിൽ നാൽപതു വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ മെയിലാണ് മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യാർഥന നടത്തിയത്. അന്ന് കുടുംബാംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. പ്രശസ്ത ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE