18000 രൂപയുടെ ഹെഡ്സെറ്റ് ഓർഡർ ചെയ്തു; കിട്ടിയത് സ്റ്റീൽ കഷണം; രോഷത്തോടെ സൊനാക്ഷി

sonakshi-sinha-online
SHARE

ഓണ്‍ലൈൻ ഷോപ്പിങ് തട്ടിപ്പിനിരയായി ബോളിവുഡ് നടി സൊനാക്ഷി സിൻഹ. 18,000 രൂപയുടെ ഹെഡ്ഫോൺ ഓർഡർ ചെയ്ത സൊനാക്ഷിക്ക് ലഭിച്ചത് സ്റ്റീൽ കഷണം. 

ആമസോണിൽ നിന്നാണ് സൊനാക്ഷി ഹെഡ്ഫോൺ ഓർഡർ ചെയ്തത്. എന്നാൽ ഭംഗിയായി പാക്ക് ചെയ്ത കവറിൽ വീട്ടിലെത്തിയത് സ്റ്റീല്‍‌ കഷണം. ദുരനുഭവം സൊനാക്ഷി ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. 

ആർക്കെങ്കിലും 18000 രൂപയുടെ ഈ വസ്തു വേണോയെന്ന് ചോദിച്ച് സൊനാക്ഷി പരിഹസിക്കുന്നുമുണ്ട്. കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്ക് സഹായിക്കാനുള്ള ഉദ്ദേശം പോലും ഉണ്ടായിരുന്നില്ലെന്നും സൊനാക്ഷി കുറിച്ചു. 

നേരത്തെ ഭാര്യക്ക് വിവാഹവാർഷികത്തിന് സമ്മാനമായി നൽകാൻ ഐഫോൺ എക്സ് ഓർഡർ ചെയ്ത നടൻ നകുലും ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE