ഒടിയന്‍ ഇങ്ങനെയാണ് ‘ഒടിയനാ’യത്; ഒടിവിദ്യകള്‍ പഠിച്ച വഴി: വിഡിയോ

odiyan-new-song-rls
SHARE

തിയറ്റിൽ ഒടിയൻ ഒടിവേലകളുമായി വിസ്മയിപ്പിക്കുമ്പോൾ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘മുത്തപ്പന്റെ ഉണ്ണി ഉണരുണര്..’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിന്റെ കുട്ടിക്കാലമാണ് ഗാനത്തിന്റെ ഇതിവൃത്തം. ഒടിയന്‍ എങ്ങനെ ഒടിയനായി എന്ന് ഈ ഗാനം കാണിച്ചുതരുന്നു. എം.ജയചന്ദ്രൻ സംഗീതമൊരുക്കിയിരിക്കുന്ന ഗാനം എം.ജി.ശ്രീകുമാറാണ് പാടിയിരിക്കുന്നത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ. 

മലയാളക്കരയെ ആവേശക്കടലിലാക്കിയാണ് ഒടിയൻ പ്രദർശനത്തിലെത്തിയിരിക്കുന്നത്.  പുലർച്ചയോടെ തന്നെ പാട്ടും മേളവുമായി ആരാധകർ തിയറ്ററുകൾ പൂരപ്പറമ്പാക്കി. പുലർച്ചെ നാലരയോടെയാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

ഒടിയൻ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ആരാധകരെ തൃപ്തിപ്പെടുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

MORE IN ENTERTAINMENT
SHOW MORE