‘ഒടിയനെ സംഘികൾ സംഘടിതമായി ആക്രമിക്കുന്നു’; കുറിപ്പുമായി സംവിധായകന്‍

mohanlal-abhilash2
SHARE

ഒടിയൻ സിനിമ കാണാൻ ആരാധകരുടെ പ്രവാഹമാണ്. ആരാധകരെ സിനിമ തൃപ്തിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ സിനിമയ്ക്കെതിരെ ഉണ്ടാകുന്നത് ആസൂത്രിത ആക്രമണമാണെന്ന് പറയുകയാണ് സംവിധായകൻ വിസി അഭിലാഷ്. ‘ഒടിയനെതിരെ ഭാരതീയ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ സൈബര്‍ ആക്രമണം! എന്നാണ് വി സി അഭിലാഷ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിനു താഴെ അഭിലാഷിനെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്.  സിനിമ കൊള്ളില്ലെങ്കില്‍ അത് തുറന്നു പറയുന്നവരെയും ഇപ്പൊ സങ്കികളാകിത്തുടങ്ങിയോ എന്ന് ചോദിച്ചവര്‍ക്ക് ‘ഞാനവരെയല്ല ഉദ്ദേശിച്ചത്. ഹര്‍ത്താല്‍ പൊളിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ സംഘികള്‍ സംഘടിതമായി ഒടിയനെ ആക്രമിക്കുന്നുണ്ട്. അത് സത്യമാണ്. ആ നീക്കവും കാണാതിരുന്നു കൂടാ..’ എന്ന മുന്നറിയിപ്പും വി.സി.അഭിലാഷ് നല്‍കുന്നുണ്ട്.

vc-post

മോഹന്‍ലാല്‍ ആരാധകരുടെ ആവേശത്തില്‍ ഹര്‍ത്താലിനിടയിലും ഒടിയന്‍ കാണാന്‍ നീണ്ടനിര. ആദ്യ പ്രദര്‍ശനം കാണുന്നതിനായി തിയറ്ററുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ തന്നെ സ്വകാര്യ വാഹനങ്ങളിലെത്തിയ ആരാധകരുടെ തിരക്കായിരുന്നു. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം മികച്ച കാഴ്ചാനുഭവം സമ്മാനിച്ചതിന്റെ ആഘോഷം എവിടെയും ദൃശ്യം. ഹര്‍ത്താല്‍ ദിനത്തിലും സ്വകാര്യവാഹനങ്ങളില്‍ തിയറ്ററുകളിലേക്ക് പുലര്‍ച്ചെ ആരാധകരെത്തി. അഞ്ചിന് തുടങ്ങിയ ആദ്യ ഷോ ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുള്ളായിരുന്നു. ചിത്രം മികച്ചതെന്ന് പടം കണ്ടിറങ്ങിയവര്‍ പറഞ്ഞു. തിയറ്റുകളിലെത്താന്‍ പ്രതിസന്ധിയുള്ളവര്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ത്താലിന്റെ പ്രതിസന്ധിയും ഒടിയന്‍ അതിജീവിച്ചുവെന്ന് ചുരുക്കം

MORE IN ENTERTAINMENT
SHOW MORE