‘ഒടി’ വച്ച് കോടതി ഉത്തരവ്, തമിഴ് റോക്കേഴ്സിനു തിരിച്ചടി

tamil-rockers-hc
SHARE

തമിഴ് റോക്കേഴ്സ് എന്ന പേര്  കേൾക്കുമ്പോൾ തന്ന സിനിമാ പ്രവർത്തകർക്ക് നെഞ്ചിടിപ്പാണ്. റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുെട വ്യാജപതിപ്പുകൾ മണിക്കൂറുകൾക്കുള്ളിലാണ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെടുന്നത്. ഒടുവിൽ തമിഴ് റോക്കേഴ്സിനെ പൂട്ടാന്‍ മദ്രാസ് ഹൈക്കോടതി തന്നെ രംഗത്തെത്തി. 

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ ഉടന്‍ ബ്ളോക്ക് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇന്റര്‍നെറ്റ് കമ്പനികള്‍, കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. ഒടിയന്‍ പുറത്തിറങ്ങും മുന്‍പ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

പല ബിഗ് ബജറ്റ് ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിലൂടെ കുപ്രസിദ്ധി നേടിയവരാണ് തമിഴ് റോക്കേഴ്സ്. കോടതി ഉത്തരവ് എത്രമാത്രം പ്രായോഗികമാകുമെന്നു കണ്ടറിയണം. രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചിത്രം റിലീസാകുന്നതിനു മുന്‍പ് മദ്രാസ് ഹൈക്കോടതി നിരവധി വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാന്‍ നിര്‍േദേശം നല്‍കിയിരുന്നു.ലൈക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഏകദേശം 12,564 അനധികൃത വെബ്സൈറ്റുകളുടെ പേര് ലൈക പ്രൊഡക്ഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പക്ഷെ മുന്‍കരുതലെടുത്തിട്ടും 2.0 ഇന്റര്‍നെറ്റില്‍ പ്രചരിച്ചു‌‌

MORE IN ENTERTAINMENT
SHOW MORE