ഫഹദ് തന്നെയല്ലേ ഇത്? കല്ല്യാണ വീട്ടിൽ അമ്പരപ്പിച്ച് ഫാൻ മെയ്ഡ് വിഡിയോ

fahad-video
SHARE

ഫഹദ് നായകനാകുന്ന സത്യൻഅന്തിക്കാട് ചിത്രം ഞാൻ പ്രകാശന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ അതേപൊലെ പുനർ സൃഷ്ടിച്ചിരിക്കുകയാണ് ആരാധകർ. 

ഫഹദ് ഫാസിലായി ഈ ഫാൻ മെയ്ഡ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരൻ, ശരിക്കും ഫഹദ് തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന തരം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘‘ഇത് ഫഹദാണെന്നേ തോന്നൂ ... ’’എന്നാണ് ചിലരുടെ കമന്റ ്. ഒരു യഥാർത്ഥ കല്യാണത്തിനൊപ്പം ചേർന്നാണ് ഈ വിഡിയോ തയാറാക്കിയതെന്നതും എടുത്തു പറയണം. ഇതേ രംഗം ഇവർ മറ്റൊരു തരത്തില്‍ പുന:സൃഷ്ടിച്ചതും വിഡിയോയിൽ കാണാം.

ടീസറിൽ ഫഹദ് ഫാസിൽ പങ്കെടുക്കുന്ന വിവാഹ രംഗവും സദ്യയുമൊക്കെ അതിന്റെ ഭംഗി ചോർന്നു പോകാതെ മനോഹരമായി പുന:രവതരിപ്പിക്കാൻ സംഘത്തിനായി. ഒപ്പം ടീസറിലെ മറ്റു ചില രംഗങ്ങളും ഇവർ പുന:സൃഷ്ടിച്ചിട്ടുണ്ട്. ജ്യോതിഷ് മലയാറ്റൂർ, നിതിൻ രാജ്, ആൽബർട്ട് ജോൺസൺ എന്നിവരാണ് വിഡിയോയുടെ ശിൽപ്പികൾ.

MORE IN ENTERTAINMENT
SHOW MORE