പ്രതിസന്ധിയിൽ മമ്മൂക്കയെപ്പോലെ ലാല്‍സാറിനൊപ്പം നിന്ന മറ്റൊരാളില്ല: ആന്‍റണി പെരുമ്പാവൂര്‍

mammootty-mohanlal-antony-perumbavoor
SHARE

മമ്മൂട്ടി, മോഹൻലാൽ- മലയാളസിനിമക്കു മുഖം നൽകിയവരിൽ ഈ രണ്ടു പേരുകൾ ചേർത്തു വെക്കാതിരിക്കാനാവില്ല. ഇരുവരും തമ്മിലുള്ള സുഹൃത്ബന്ധത്തെക്കുറിച്ചറിയാൻ ആരാധകർക്ക് എപ്പോഴും താത്പര്യമുണ്ടാകും. 55 ഓളം സിനിമകളിൽ ഒന്നിച്ചഭിനയിച്ച ബന്ധം മാത്രമല്ല, അതിനുപ്പറം പല നിർണായക ഘട്ടങ്ങളിലും മോഹൻലാലിനൊപ്പം നിന്നയാളാണ് മമ്മൂട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

''മമ്മൂക്കയോ ലാൽ സാറോ എത്തിയാൽ ഇരുവീടുകളിലും വലിയ ആഘോഷമായിരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ മമ്മൂക്കയെപ്പോെല അദ്ദേഹത്തിനൊപ്പം നിന്ന മറ്റൊരാളില്ല. മമ്മൂട്ടി ഒപ്പമുണ്ടെന്നറിയുമ്പോൾ ഞങ്ങൾ കരുത്തരാകും. ഇൻഡസ്ട്രിയിൽ വളരാൻ എന്നെയും അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും ശരിയായ ഉപദേശം അദ്ദേഹം നൽകും. വിഷമിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം ഒരിക്കലും സംസാരിച്ചിട്ടില്ല. സ്നേഹത്തോടും തുറവിയോടെയുമാണ് വിപരീതാഭിപ്രായങ്ങൾ പറയുക.

''അപ്പുവിന്‍റെ (പ്രണവ് മോഹന്‍ലാൽ) ആദ്യസിനിമ റിലീസ് ആകുന്നതിനു മുൻപ് മമ്മൂക്കയുടെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങണമെന്നു പറഞ്ഞത് ലാൽ സാറാണ്'', ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തി.

സത്യൻ അന്തിക്കാടിനെയും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനെയും ഒരുപാട് ബഹുമാനിക്കുന്നയാളാണ് ലാൽ സാർ. തന്‍റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം അദ്ദേഹം സത്യൻ സാറുമായി പങ്കുവെയ്ക്കാറുണ്ട്. അതുപോലെതന്നെ അടുപ്പമുള്ള മറ്റു രണ്ടാളുകളാണ് പ്രിയദർശനും സുരേഷ് കുമാറും. പ്രതിസന്ധിഘട്ടങ്ങളിൽ അവർ ഒപ്പം നില്‍ക്കുകയും ഉപദേശങ്ങൾ നൽകാറുമുണ്ട്.

കുടുംബത്തിലെ മുതിർന്ന അംഗത്തെപ്പോലെയാണ് ഇന്നസെന്റിനെ കാണുന്നത്. ചില സമയങ്ങളിൽ അദ്ദേഹം അടുത്ത സുഹൃത്തിനെപ്പോലെയുമാണ്. അദ്ദേഹത്തിന്‍റെ രോഗവിവരം അറിഞ്ഞപ്പോൾ ലാൽസാര്‍ അത്മവിശ്വാസവും പ്രചോദനവും നൽകിയിരുന്നു. അതറിഞ്ഞ് ദിവസങ്ങളോളം ഇന്നസെന്‍റിന് നല്ല ചികിത്സ ഉറപ്പാക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത..’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE