പിറന്നാളിന് പക്കാ മാസായി രജനി; ഏറ്റെടുത്ത് തെന്നിന്ത്യ; വിഡിയോ

rajini-teaser-petta
SHARE

തലൈവരുടെ പിറന്നാളാഘോഷിക്കുന്നവർക്ക് കാർത്തിക് സുബ്ബരാജ് നൽകിയ സമ്മാനം തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. രജനി ആരാധകരെ ആവേശത്തിലാഴ്ത്തി അദ്ദേഹത്തിന്റെ പുതിയ ചിത്രം പേട്ടയുടെ ടീസർ തരംഗമാകുന്നു. പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെയാണ് സ്റ്റൈൽമന്നൻ എത്തിയിരിക്കുന്നത്.  ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്​​ഷൻ. കലാനിധി മാരൻ ആണ് നിർമാണം. വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് വിരലിലെണ്ണാവുന്ന സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.  ജിഗർതാണ്ട, ഇരൈവി, മെർക്കുറി എന്നിവയാണ് കാർത്തിക്കിന്റെ മറ്റുചിത്രങ്ങൾ. ചിത്രത്തിന്റെ ഒാഡിയോ റിലീസിങ് ചടങ്ങിൽ രജനി വിജയ്സേതുപതിയെ കുറിച്ച് നടത്തിയ പ്രസംഗം വൈറലായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE