റീമേയ്ക്കുകളോട് താൽപര്യമില്ല, പക്ഷെ 96 നിരസിക്കാൻ തോന്നിയില്ല; ജാനുവാകാൻ ഭാവന

bhavana-96
SHARE

തമിഴ്നാടും കേരളവും സ്നേഹത്തോടെ സ്വീകരിച്ച പ്രണയചിത്രമാണ് 96. അത്രമാത്രം ഹൃദ്യമായിരുന്നു ചിത്രം. ജാനുവായി തൃഷയും റാം ആയി വിജയ്സേതുപതിയുമാണ് എത്തിയത്. ഇരുകഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി.

ഇപ്പോഴിതാ 96 കന്നടയിലേക്ക് മൊഴിമാറ്റുകയാണ് 99 എന്ന പേരിൽ. മലയാളിതാരം ഭാവനയാണ് ജാനുവായി എത്തുക. സിനിമയ്ക്ക് സമ്മതം മൂളിയ ശേഷമാണ് ഭാവന 96 കാണുന്നത്. 

റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

‘പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. നടൻ ഗണേഷിനെയും അദ്ദേഹത്തിന്റെ ഭാര്യ ശിൽപയെയും വളരെക്കാലമായി അറിയാം. ഇങ്ങനെയൊരു ടീം കൂടി ആകുമ്പോൾ വളരെ സന്തോഷം. അതുകൊണ്ടാണ് ഈ ചിത്രത്തിനു സമ്മതം മൂളിയത്. കരാർ ഒപ്പിട്ട ശേഷവും സിനിമ കാണാൻ സാധിച്ചിരുന്നില്ല. മൂന്നുദിവസം മുമ്പാണ് 96 കാണുന്നത്.’

‘സത്യത്തിൽ റീമേയ്ക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതുകൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഒന്നു കണ്ട ചിത്രം പിന്നീട് റീമേയ്ക്ക് ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകാറില്ല. പക്ഷെ 96 ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. മനോഹരമായ കഥ വളരെയധികം ഇഷ്ടപ്പെട്ടു. ഇത് ജീവിതത്തിന്റെ തന്നെ നേർകാഴ്ചയാണ്. സിനിമാറ്റിക്ക് ആയി ഒന്നുമില്ല. 90കളിലേയ്ക്കൊരു തിരിച്ചുപോക്ക്. എന്നാൽ യഥാർഥ കഥയിൽ നിന്നും കുറച്ച് മാറ്റങ്ങൾ കന്നഡ റീമേയ്ക്കില്‍ ഉണ്ടാകും.’

‘കൂടാതെ സിനിമയ്ക്കായി 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി. ചിത്രീകരണം ബെംഗലൂരുവില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി.’– ഭാവന പറയുന്നു.

MORE IN ENTERTAINMENT
SHOW MORE