ഭൂതകാലനോവ് മറന്നു; കൈപിടിച്ച് നൃത്തം ചെയ്ത് ഐശ്വര്യയും കരിഷ്മയും; വിഡിയോ

aishwarya-abhishek-karishma
SHARE

ഭൂതകാലനോവുകൾ മറന്നു, ഇഷയുടെ വിവാഹത്തിന് ഒരുമിച്ച് കൈപിടിച്ച് നൃത്തം ചെയ്ത് ഐശ്വര്യ റായിയും കരിഷ്മ കപൂറും. സൗഹൃദത്തെപ്പോലെ തന്നെ ബോളിവുഡിലെ ശത്രുതയും മാധ്യമങ്ങൾക്ക് വാർത്തയാണ്. പൊതുച്ചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുക്കാത്തവരാണ് ഐശ്വര്യയും കരിഷ്മയും. എന്നാൽ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹാഘോഷരാവ് ഇരുവരുടെ ഇടയിലെ വൈരം ഉരുകാനുള്ള വേദി കൂടിയായി. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹാഘോഷത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലാണ് താരസുന്ദരിമാർ വൈരം മറന്ന് ഒരുമിച്ചു കൈകോർത്ത് നൃത്തം ചെയ്തത്. പൊതുചടങ്ങുകളിൽ ഒരുമിച്ചെത്തിയാൽ പരസ്പരം ഒഴിവാക്കുന്ന പതിവ് താരസുന്ദരിമാർ തുടങ്ങിയതിനു പിന്നിൽ ഒരു കാരണമുണ്ട്.

അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിലുള്ള വിവാഹം 2000ൽ തീരുമാനിച്ചിരുന്നു 2002ൽ ഔദ്യോഗികമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാൽ അതിന്ശേഷം കരിഷ്മ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തനിക്ക് യോജിച്ചയാളെ അഭിഷേകിൽ കണ്ടെത്താനായില്ലെന്നായിരുന്നു കരിഷ്മ അന്ന് പറഞ്ഞ്. 

 തുടർന്ന് പരസ്പരം പൊതുചടങ്ങുകളിൽ മുഖാമുഖമെത്തുന്ന പരിപാടി ഇരുകുടുംബങ്ങളും ഉപേക്ഷിച്ചു. എന്നാൽ ഇത് അഭിഷേകിന്റെ സഹോദരി ശ്വേതയും കരിഷ്മയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളൽ ഉണ്ടാക്കിയിരുന്നില്ല. 

 ആഘോഷവേളയിൽ ഒരേ കൂരയ്ക്കു കീഴിൽ കരിഷ്മയും ഐശ്വര്യയും, അഭിഷേകും, ആരാധ്യയും റൺവീർസിങ്ങും ദീപികയും നൃത്തമാടുന്ന വിഡിയോ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് ആരാധകർ പറയുന്നു. സോനു കി ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ ദിൽചോരി എന്ന ഗാനത്തിന് ചുവടുവയ്ക്കുമ്പോഴാണ് ഐശ്വര്യയും കരിഷ്മയും പരസ്പരം വിരൽ കോർത്ത് നൃത്തം ചെയ്തത്.

വിവാഹം മുടങ്ങിയതിനു ശേഷം പൊതുചടങ്ങുകളിൽ അഭിഷേകും കരിഷ്മയും മുഖാമുഖം വരാറില്ലായിരുന്നുവെങ്കിലും ബോളിവുഡ് താരം സോനം കപൂറിന്റെ ബന്ധു മോഹിത് മർവയുടെ വിവാഹത്തിന് ഇരുവരും ഒരേ വേദിയിലെത്തിയിരുന്നു. അഭിഷേകിന് കരിഷ്മയോടുള്ള നീരസം കാരണം ഐശ്വര്യയും അടുപ്പം കാണിച്ചിരുന്നില്ല. ശ്വേതയുമായുള്ള കരിഷ്മയുടെ അടുപ്പവും ഐശ്വര്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. 

അഭിഷേകുമായി നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയ ശേഷം ഡൽഹിയിലെ വ്യവസായി സഞ്ജയ് കപൂറിനെ 2003ൽ കരിഷ്മ വിവാഹം കഴിച്ചു. പക്ഷേ ആ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല 2010 ൽ അവർ വേർപിരിഞ്ഞു. ഭർത്താവുമായി പിരിഞ്ഞപ്പോൾ മക്കളായ സമൈറയെയും കിയാൻ രാജിനെയും കരിഷ്മ ഒപ്പം കൂട്ടുകയും മുംബൈയിലേക്കു മടങ്ങുകയും ചെയ്തു. 2016 ലാണ് കരിഷ്മ–സഞ്ജയ് നിയമപരമായി വേർപിരിഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE