'കർത്താവിനെ കുരിശിൽ നിന്ന് മോചിപ്പിച്ചു; മരുന്ന് പുരട്ടി'; മകളെക്കുറിച്ച് ലക്ഷ്മിപ്രിയ

lakshmipriya-daughter
SHARE

കര്‍ത്താവിനെ കുരിശിൽ നിന്ന് മോചിപ്പിച്ച മകളുടെ നന്മ നിറഞ്ഞ പ്രവൃത്തി പങ്കുവെച്ച് നടി ലക്ഷ്മി പ്രിയയും ഭർത്താവ് ജയ്ദേവും. മകൾക്ക് കർത്താവിനോട് തോന്നിയ കരുണയാണിത് എന്ന് തുടങ്ങുന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് ജയ് ദേവാണ്. 

കുറിപ്പ് ഇങ്ങനെ:

എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്‌റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ. ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്. 

കുറിപ്പിന് താഴെ ലക്ഷ്മിപ്രിയയും മകളെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE