ആയുധങ്ങളുമായി ഭീഷണി; വിജയ് ആരാധകർ അറസ്റ്റിൽ; 'സര്‍ക്കാരി'ൽ വീണ്ടും വിവാദം

sarkar-vijay
SHARE

ആയുധങ്ങളുമായി എഐഎഡിഎംകെ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ വിജയ് ആരാധകർ അറസ്റ്റിൽ. വിജയ് ചിത്രമായ സർക്കാരിനെതിരെ ഭരണപക്ഷം നടത്തിയ പ്ര‌വർത്തനങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. നവമാധ്യമങ്ങളിൽ ആയുധങ്ങൾ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ഇവർ എഐഡിഎംകെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. 

പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ രണ്ട് വിജയ് ആരാധകർ അറസ്റ്റിലായി. ഒരാളെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 

രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരിൽ വിജയ് ചിത്രമായ ‘സർക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടർന്നതോടെ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ തീരുമാനമായിരുന്നു. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങൾക്കെതിരെ അണ്ണാഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. 

അണ്ണാഡിഎംകെയ്ക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇതിൽ രണ്ടെണ്ണമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. സർക്കാർ സൗജന്യമായി നൽകിയ വസ്തുക്കൾ തീയിടുന്ന രംഗവും മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിത മരുന്നുനൽകി കൊലപ്പെടുത്തുന്നതും. ചിത്രത്തിലെ കോമളവല്ലിയെന്ന കഥാപാത്രം മുൻ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അണ്ണാഡിഎംകെയ്ക്ക് ആക്ഷേപമുണ്ട്. ജയലളിതയുടെ ആദ്യപേര് കോമളവല്ലിയെന്നാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.

തെരുവിൽ പ്രതിഷേധമുയർന്നപ്പോഴും കോടികളാണ് ചിത്രം വാരിക്കൂട്ടിയത്. 

MORE IN ENTERTAINMENT
SHOW MORE