'രാക്ഷസ'നുള്ളിൽ ഒളിപ്പിച്ച രഹസ്യങ്ങൾ; തരംഗമായി വിഡിയോ

rakshasan-new
SHARE

അവതരണമികവും ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ സ്വഭാവവും കൊണ്ട് ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് രാക്ഷസൻ. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം സംവിധാനം ചെയ്തത് രാംകുമാർ ആണ്. രാക്ഷസൻ സിനിമയിൽ സംവിധായൻ ഉപയോഗിച്ചിരിക്കുന്ന സൂക്ഷ്മത വിലയിരുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുകയാണ്.

കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പടെയുള്ള അതിസൂക്ഷ്മമായ കാര്യങ്ങൾ എങ്ങനെയാണ് സംവിധായകൻ ഉപയോഗപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്നുണ്ട് വിഡിയോയിൽ. സാധാരണയായി സിനിമയിൽ എവിടെയെങ്കിലുമൊക്കെ ചില അബദ്ധങ്ങൾ സംഭവിച്ചേക്കാം. എന്നാൽ രാക്ഷസൻ സിനിമയെ കീറിമുറിച്ച് പരിശോധിച്ചിട്ടും ഇവർക്ക് അങ്ങനെയൊരു അബദ്ധം കണ്ടുപിടിക്കാനായില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

രാക്ഷസൻ സിനിമയുടെ മേക്കിങ്ങ് വിഡിയോയും മുൻപ് വൈറലായിരുന്നു. രാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാലാണ് നായകൻ. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറായി എത്തിയത് ജൂനിയർ ആർട്ടിസ്റ്റായ ശരവണനായിരുന്നു. ശരവണനെ ക്രിസ്റ്റഫറാക്കുന്ന മേക്കിങ് വിഡിയോയും ആരാധകർ ആവേശത്തോടെ സ്വീകരിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE