ഭാവിയില്‍ നയൻതാര സംവിധായിക ആയേക്കാം; ക്ലാപ്ബോർഡ് ചിത്രത്തിനു പിന്നിലെ കഥ

nayanthara
Image Courtesy: BehindWoods
SHARE

ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമാണ് നയൻതാരക്ക് ആരാധകർ നൽകിയിരിക്കുന്നത്. എന്നാൽ സംവിധാനത്തിൽ മാത്രമല്ല, അഭിനയത്തിലും ഒരു കൈ നോക്കാൻ താരത്തിന് താത്പര്യമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫൊട്ടോഗ്രാഫർ ചിത്രാരസ്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. 

ഒരു ചിത്രത്തിൽ താരം സഹസംവിധായികയായി പ്രവർച്ചിട്ടുണ്ടെന്നും ചിത്രാരസ് പറഞ്ഞു. അജിത് നായകനായ ആരംഭം സിനിമയിലായിരുന്നു അത്. ഈ സമയത്ത് ചിത്രാരസ് പകർത്തിയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോളായിരുന്നു വെളിപ്പെടുത്തൽ. ചിത്രത്തിലെ നായിക നയൻതാര ആയിരുന്നു. 

ഒരാഴ്ചയോളം നയൻതാര ഫ്രീ ആയിരുന്നു. ഈ സമയത്താണ് സംവിധായകൻ വിഷ്ണുവിനോട് താൻ സഹസംവിധായികയായി ജോലി ചെയ്യട്ടേയെന്ന് ചോദിക്കുകയായിരുന്നു. വിഷ്ണു സമ്മതിച്ചതിനെത്തുടർന്ന് ഒരാഴ്ചയോളം താരം സഹസംവിധായികയുടെ കുപ്പായമണിഞ്ഞു. ഈ ചിത്രം നയൻതാരയുടെ പക്കൽ പോലുമില്ലെന്നും ചിത്രാരസ് പറയുന്നു. 

സംവിധാന മോഹം നയൻതാരയ്ക്കുണ്ടെന്നും ഭാവിയിൽ ചിലപ്പോൾ നയൻതാര ഒരു സംവിധായിക ആയേക്കാമെന്നും അഭിമുഖത്തിൽ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE