രാത്രി അശ്ലീലചിത്രങ്ങളയച്ചു; ബോളിവുഡ് ഗായകൻ യുഎഇയിൽ അറസ്റ്റിൽ; വിവാദം

mika-singh
SHARE

പതിനേഴുകാരിയോട് അപമര്യാദയായി പെരുമാറിയതിന് വിവാദഗായകൻ മിക സിങ്ങ് യുഎഇയിൽ അറസ്റ്റിൽ. ബ്രസീൽ സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ഗായകനെ കഴി‍ഞ്ഞ ദിവസം രാത്രി വിട്ടയച്ചു. 

അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചതിനെത്തുടർന്നാണ് പെൺകുട്ടി മിക സിങ്ങിനെതിരെ പരാതി നൽകിയത്. മിക സിങ്ങിനെ കോടതിയിൽ ഹാജരാക്കും. ഇതാദ്യമായല്ല മിക സിങ്ങ് ലൈംഗികാരോപണം നേരിടുന്നത്.

2016ൽ മുംബൈ സ്വദേശിയായ മോഡൽ സമാനമായ പരാതിയുമായി മിക സിങ്ങിനെതിരെ രംഗത്തുവന്നിരുന്നു. പണം തട്ടിയെടുത്തെന്ന തരത്തിൽ മോ‍ഡലിനെതിരെ മിക സിങ്ങ് മറുപരാതി നല്‍കിയിരുന്നു. നടി രാഖി സാവന്തും ഗായകനെതിരെ ആരോപണമുന്നയിച്ചിരുന്നു. തന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെ മിക സിങ് ബലമായി ചുംബിച്ചെന്ന രാഖിയുടെ ആരോപണം വലിയ വിവാദമായിരുന്നു. സംഗീതപരിപാടിക്കിടെ ഒരു ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിന് മികയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയിച്ചിരുന്നു. 

കുറച്ചുവർഷങ്ങൾക്ക് മുൻപ് കണക്കിൽപ്പെടാത്ത ഇന്ത്യൻ കറൻസിയും വിദേശകറൻസിയുമായി മുംബൈ വിമാനത്താവളത്തിൽ നിന്ന് മിക സിങ് അറസ്റ്റിലായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE