പ്രിയങ്കയുടെ വിവാഹം പ്രവചിച്ചു; 45–ാം വയസിൽ രാഷ്ട്രീയത്തിലെന്ന് പ്രവചനം: ചര്‍ച്ചച്ചൂട്

priyanka-chopra-nick-jonas
SHARE

ബോളിവുഡിൽ ഇത് വിവാഹക്കാലമാണ്. ദീപിക–രണ്‍വീർ വിവാഹത്തിനു ശേഷം ആരാധകർ ഏറെ കാത്തിരുന്ന ദിവസമായിരുന്നു പ്രിയങ്ക–നിക്ക് വിവാഹദിനം. ദീർഘനാളുകളായി പ്രണയത്തിലായിരുന്ന ഇവർ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചാണ് വിവാഹിതരായത്. ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. 

ബോളിവുഡ് ഉറ്റുനോക്കിയ ഈ വിവാഹത്തിൽ ശ്രദ്ധകേന്ദ്രമാകുകയാണ് പ്രിയങ്കയുടെ ഭാവി പ്രവചിച ന്യുമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനി. 36–ാം വയസിൽ പ്രിയങ്ക വിവാഹിതയാകുമെന്ന് പതിമൂന്ന് വർഷങ്ങൾക്കു മുൻപേ തന്നെ താൻ പ്രവചിച്ചിരുന്നുവെന്ന് ഇയാള്‍ അവകാശപ്പെടുന്നു. 45–ാം വയസിൽ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ജൂമാനിയുടെ അടുത്ത പ്രവചനം.

ന്യൂമറോളജി പ്രകാരം ഒമ്പത് ആണ് പ്രിയങ്കയുടെ ഭാഗ്യ നമ്പർ. ഒമ്പത് പ്രിയങ്കയ്ക്ക് ഭാഗ്യം കൊണ്ടു വരുമെന്നും ജുമാനി പറഞ്ഞു. ദാമ്പത്യ ഐക്യത്തിനായി പ്രിയങ്കയുടെ പേരിനൊപ്പം ജോനാസ് എന്ന് ചേർക്കണമെന്നും ജുമാനി പറയുന്നു. ചൊവ്വയാണ് അധിപനെന്നതിനാൽ ഇവർ ജീവിതത്തിന്റെ മുൻപന്തിയിൽ തന്നെ എത്തുമെന്നും നേതൃനിരയിൽ എത്തുമെന്നും ജുമാനി പറയുന്നു.

ന്യൂമറോളജി അനുസരിച്ച് ആധിപത്യ മനോഭാവവും എടുത്തുചാട്ടവും ഉളള പ്രകൃതമായതിനാൽ നിക്ക് ജാഗ്രത പുലർത്തണമെന്നും പഞ്ചഭൂതങ്ങളിൽ ജലവും ഭൂമിയുമാണ് ഇവരുടെ ചിഹ്നങ്ങൾ എന്നതിനാൽ ഇരുവരും മികച്ച പങ്കാളികളായിരിക്കുമെന്നും ജുമാനി പറയുന്നു. നിക്കിന്റെ പേരിൽ നിന്ന് ലഭിക്കുന്ന സംഖ്യ 2 ആണെന്നും പ്രിയങ്കയുടെ ചെല്ലപേരായ പീസിയിൽ നിന്നും ലഭിക്കുന്നതും രണ്ടാണെന്ന് ജുമാനി പറയുന്നു.

ശാന്തയാകാൻ പ്രിയങ്കയ്ക്ക് യോഗയും വ്യായമവും ജുമാനി നിർദ്ദേശിക്കുന്നു. പ്രിയങ്ക ചോപ്ര എന്ന പേര് കൂട്ടുമ്പോൾ ലഭിക്കുന്ന നമ്പറുകൾ വഞ്ചനയേയും ചതിയേയും കുറിക്കുന്നത് കൊണ്ടാണ് പ്രിയങ്ക ജോനാസ് എന്ന പേര് താൻ നിർദ്ദേശിക്കുന്നതെന്നും അത് ഭാഗ്യം കൊണ്ടു വരുമെന്നു ജുമാനി പ്രവചിക്കുന്നു. ജുമാനിയുടെ പ്രവചനത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. 

MORE IN ENTERTAINMENT
SHOW MORE