ബിരിയാണി വിളമ്പി മമ്മൂട്ടി; സ്നേഹത്തിന്റെ രുചിയറിഞ്ഞ് ഇവർ; വിഡിയോ

mammooty-food-unda-set
SHARE

വെള്ളയിൽ കറുത്ത പുള്ളിയുള്ള ഷർട്ട് ധരിച്ച് ലുങ്കി ഉടുത്ത് മമ്മൂട്ടി ലൊക്കേഷനിലെ സഹപ്രവർത്തകർക്ക് പതിവ് തെറ്റിക്കാതെ സ്നേഹം വിളിമ്പി. പുതിയ ചിത്രം ‘ഉണ്ട’യുടെ ലൊക്കേഷനിൽ അദ്ദേഹം ബിരിയാണി വിളമ്പുന്ന വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനിൽ ഇത് പതിവ് കാഴ്ചയാണ്. ഒരു ദിവസം സഹപ്രവർത്തകർക്ക് അദ്ദേഹത്തിനൊപ്പം ബിരിയാണി അതും താരത്തിന്റെ കൈകൊണ്ട്. 

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ  എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങൾ. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്.തിരക്കഥ ഹർഷാദ്. 

MORE IN ENTERTAINMENT
SHOW MORE