മധുരമീയാത്ര നാളെ തിയേറ്ററുകളിലേക്ക്

film
SHARE

ഗുരുവായൂരിലെ ക്ഷേത്രത്തിലെ കീഴ്ശാന്തി കെ.സി.അജിത് നമ്പൂതിരി കഥയും തിരക്കഥയും നിര്‍വഹിച്ച സിനിമ നാളെ റിലീസ് ചെയ്യും. മധുരമീയാത്രയെന്നാണ് സിനിമയുടെ പേര്. 

ഗുരുവായൂരിലെ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് കെ.സി.അജിത് നമ്പൂതിരി. ആദ്യമായാണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഹരീന്ദ്രനാഥ് എന്ന മാതൃകാധ്യാപകന്റെ ജീവിതാനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. നവാഗതനായ സതീഷ് ഗുരുവായൂരാണ് സംവിധായകന്‍. ഗുരുവായൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് ഈ സിനിമ. മധുരമീയാത്രയുടെ ചിത്രീകരണം പെരിങ്ങോടും കടങ്ങോടും പഴനിയിലും തഞ്ചാവുരിലുമായിരുന്നു.

പാര്‍ഥസാരഥി ഫിലിംസിന്റെ ബാനറില്‍ പി.ഇ.രാജ്കമല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാനവ് , സമര്‍ഥ്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാജന്‍ ആന്റണിയാണ് കാമറ. ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങും. 

MORE IN ENTERTAINMENT
SHOW MORE