അനുമോളോട് അസൂയയെന്ന് ദുല്‍ഖര്‍; യാത്രകള്‍ കൂട്ടിക്കെട്ടി വിഡിയോ: സഫലസ്വപ്നം

anu-yathra-dq
SHARE

വാഹനങ്ങളും യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ ചാർളി എന്ന ചിത്രം കണ്ട് മീശപ്പുലി മലയിലേക്ക് വച്ചുപിടിച്ച ഒരു ജനതയ്ക്ക് മുന്നിൽ ഒരു യൂട്യൂബ് ചാനലിനെ പരിചയപ്പെടുത്തുകയാണ് താരം. നടി അനുമോളുടെ യാത്രാനുഭവങ്ങളും ഒാർമകളും പങ്കുവയ്ക്കുന്ന ‘അനുയാത്രയെന്ന’ യൂ ട്യൂബ് ചാനലിന്റെ പുതിയ ടൈറ്റില്‍ ദുൽഖർ പ്രകാശനം ചെയ്തത്.  അനുമോളുടെ യാത്രാ വിഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും ഇത്തരമൊരു ചാനല്‍ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം ഓർമ്മകളും എല്ലാം കോര്‍ത്തിണക്കിയാണ് അനുയാത്രയെന്ന ആശയം സാക്ഷാത്ക്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തത്തോട് നീതി പുലർത്തും വിധമാണ് ചാനലിലെ ഉള്ളടക്കം.

MORE IN ENTERTAINMENT
SHOW MORE