ഭാര്യക്ക് നൽകാൻ 1.25 ലക്ഷത്തിന്റെ ഐഫോൺ എക്സ് ഓർഡർ ചെയ്തു; നടന് ലഭിച്ചത് വ്യാജൻ

nakul-iphone
SHARE

ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ ഓർഡർ ചെയ്ത കോളിവുഡ് നടൻ നകുലിന് ലഭിച്ചത് വ്യാജ ഫോണെന്ന് പരാതി. വിവാഹവാർഷികത്തിൽ  ഭാര്യക്ക് സമ്മാനം നൽകാനാണ് നടൻ 1.25 ലക്ഷം രൂപ വിലയുള്ള  ഐഫോൺ എക്സ് ഓർഡർ ചെയ്തത്. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ കമ്പനി തയ്യാറായില്ലെന്ന് നടൻ പറയുന്നു.

നവംബര്‍ 29നാണ് നകുൽ ഫോൺ ഓർഡർ ചെയ്തത്. പിറ്റേദിവസം തന്നെ ഫോൺ എത്തി. സ്ഥലത്തില്ലാതിരുന്നതിനാൽ ഡിസംബർ ഒന്നിനാണ് പാഴ്സൽ തുറന്നുനോക്കിയത്. പ്ലാസ്റ്റിക് കണ്ടു നിർമിച്ചതുപോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ്‌വെയറും ഐഒഎസ് ആയിരുന്നില്ല. ആൻഡ്രോയിഡ് ആപ്പുകളും ഇടകലർത്തിയുള്ള ഫോണായിരുന്നത്. 

ഫ്ലിപ്പ്കാർട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിൾ സ്റ്റോറിൽ പരാതി നൽകുന്നതാകും ഉചിതമെന്നുമായിരുന്നു ആദ്യമറുപടി. തർക്കത്തിനൊടുവിൽ ഫോൺ തിരികെ വാങ്ങാൻ ആളെത്തുകമെന്നും പണം തിരികെ നൽകാമെന്നും ഫ്ലിപ്പ്കാർട്ട് അറിയിച്ചു. എന്നാൽ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളിൽ ആളെത്തുമെന്ന ഇ–മെയിൽ സന്ദേശം ലഭിച്ചു. 

ഫ്ലിപ്പ്കാർട്ടിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് നടൻ പ്രതികരിച്ചു. കൂടുതൽ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നകുൽ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE