പെറ്റിയടിക്കുന്നതിനിടെ സെൽഫി; അൽക്കുവിന്റെ ജീവിതം മാറിമറിഞ്ഞ കഥ

alku-movie
SHARE

ഒരു ഫോട്ടോയോ വിഡിയോയോ മതി, സോഷ്യൽ ലോകത്തെ താരമാകാൻ. ഒരു സെൽഫിയിലൂടെ ജീവിതം മാറിമറിഞ്ഞ കഥയാണ് എറണാകുളം സ്വദേശി അൽക്കുവിന്റേത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനുള്ള ഫ്രെയിമിൽ അൽക്കു എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

പിന്നാലെ സിനിമയിൽ അവസരം. സുജിത് വാസുദേവ് സംവിധാനം ചെയ്ത്, അനുശ്രീ നായികയായെത്തിയ ഓട്ടർഷയിൽ ഒരു ചെറിയ വേഷത്തിൽ അൽക്കുവെത്തി. ഓട്ടർഷ ഡ്രൈവറായിത്തന്നെയാണ് അൽക്കു സിനിമയിലെത്തിയത്. 

എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് അൽക്കു.  വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തിലാണ് അൽക്കു ഇനി അഭിനയിക്കുക. ചിത്രത്തിൽ ബിടെക് വിദ്യാർഥി ആയിട്ടാകും അൽക്കു എത്തുക. 

നാല്‍പ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. 

MORE IN ENTERTAINMENT
SHOW MORE