അസാധാരണമായ മുഖസാമ്യം; ജയലളിതയായി നിത്യ മേനോന്‍; അമ്പരപ്പ്

jaya-film-1
SHARE

തെന്നിന്ത്യൻ സിനിമാലോകം അക്ഷരാർഥത്തിൽ അമ്പരപ്പിലാണ്. തമിഴകത്തും സോഷ്യൽ ലോകത്തും ആവേശം വ്യക്തം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ‘അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക് പോസ്റ്ററാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നിത്യ മേനോനാണ് ജയലളിതയുടെ വേഷം സിനിമയിൽ അവതരിപ്പിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റിലെ താരത്തിന്റെ ചിത്രവും രാഷ്ട്രീയപ്രവേശന സമയത്തുള്ള ജയലളിതയുടെ മുഖവുമായി അസാധാരണമായ രൂപസാദൃശ്യമാണുള്ളത്. അന്ന് ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും വട്ടപ്പൊട്ടും അണിഞ്ഞാണ് നിത്യ പോസ്റ്റിൽ എത്തിയിരിക്കുന്നത്. സംവിധായകൻ മിഷ്കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

ജയലളിത അഭിനയിച്ച ആദ്യ ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയലളിതയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരു നടിയെന്ന വിശേഷണം മാത്രം പോര. അഭിനയത്തിനുപുറമേ ശരീരഘടനയിലും പൊക്കത്തിലും ജയലളിതയുമായി സാമ്യമുണ്ടാകണം. നിത്യ മേനോൻ അതിനേറ്റവും യോജിച്ച നടിയാണെന്ന് തോന്നി. ബെംഗലൂരുവിലെത്തി നിത്യ മേനോന് തിരക്കഥ വായിച്ചു കേൾപ്പിച്ചു. നിത്യയ്ക്കു വളരെ ഇഷ്ടമായി. 

ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതിൽ അവർ സന്തുഷ്ടയാണ്. ’പ്രിയദർശിനി അഭിമുഖത്തിൽ പറഞ്ഞു. ജയയുടെ രണ്ടാം ചരമവാർഷികദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ എ.എല്‍ വിജയ്‌യും സിനിമ ചെയ്യുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE