ആരവങ്ങളും ആഘോഷളും അടങ്ങാതെ താരവിവാഹം; വൈറലായി 18അടി ഉയരത്തിൽ കേക്ക്

priyanka-cake-cutting
SHARE

ദിവസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ ലോകത്ത് സജീവചർച്ചയാണ് ഇപ്പോഴും പ്രിയങ്ക–നിക് വിവാഹം. ഇപ്പോഴിതാ ആഘോഷങ്ങളുടെ ഭാഗമായി 18 അ‌ടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങൾക്ക് ട്രോളുകളും സജീവമാണ്.

ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിൽ കേക്കു മുറിക്കുന്നതും മധുരം പങ്കിടുന്നതുമായ ചടങ്ങുണ്ട്. സാധാരണ കത്തി കൊണ്ടാണു കേക്ക് മുറിക്കുക എന്നാൽ, പ്രിയങ്കയും നിക്കും ഉപയോഗിച്ചതു വാളാണെന്നാണ് ചിലർ പറയുന്നത്. കേക്ക് മുറിക്കുന്നതു കണ്ടാല്‍ കാലികളെ അറക്കുന്നതു പോലെ തോന്നുന്നു എന്നും ചില വിരുതന്മാർ കമന്റ് ചെയ്തിട്ടുണ്ട്. കേക്ക് മുറിക്കൽ ചടങ്ങാണെന്നും കേക്കിനെ കൊല്ലൽ ചടങ്ങല്ലെന്നും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. വാടകയ്ക്കു താമസിക്കാനായി ഈ കേക്ക് ബുക്ക് ചെയ്യാനാവുമോ എന്നറിയണം ചിലർക്ക്. ബാക്കിയുള്ള കേക്കിന്റെ ഒരു കഷ്ണമാണു മറ്റു ചിലർക്കു വേണ്ടത്.

വിവാഹസൽകാരത്തിനു നേതൃത്വം നൽകാനായി കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നു നിക്ക് കൊണ്ടുവന്ന നിക്കിന്റെ ഷെഫുകളാണ് കേക്ക് ഒരുക്കിയതെന്നു റിപ്പോർട്ടുകളുണ്ട്. 

MORE IN ENTERTAINMENT
SHOW MORE