പ്രിയങ്കക്കും നിക്കിനുമൊപ്പം പൊട്ടിച്ചിരിച്ച് മോദി; ദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം

priyanka-nick-modi
SHARE

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ വിവാഹസത്ക്കാരവേദിയിലെത്തിയ മോദി ദമ്പതികള്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. നിക്കിനെയും കുടുംബത്തെയും പ്രിയങ്ക മോദിക്ക് പരിചയപ്പെടുത്തി. കുടുംബത്തിനൊപ്പം വേദിയില്‍ തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷവുമാണ് മോദി മടങ്ങിയത്. 

ഇരുവര്‍ക്കും റോസാപുഷ്പങ്ങളാണ്  മോദി സമ്മാനമായി നല്‍കി. വിരാട് കോഹ്‌ലി–അനുഷ്ക ശര്‍മ്മ വിവാഹത്തിനെത്തിയപ്പോഴും മോദി റോസാപുഷ്പങ്ങളാണ് നവദമ്പതികള്‍ക്ക് നല്‍കിയത്.  

ജോധ്പൂരിലെ വിവാഹചടങ്ങുകള്‍ക്ക് ശേഷമാണ് പ്രിയങ്കയും നിക്കും ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വിവാഹസത്ക്കാര ചടങ്ങ് നടത്തിയത്. ഉമൈദ്പൂര്‍ കൊട്ടാരത്തില്‍ ക്രിസ്ത്യന്‍, ഹിന്ദു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നു. 

സുഹൃത്തുക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കുമായി മുംബൈയിലും വിവാഹസത്ക്കാരം നടക്കും. 

MORE IN ENTERTAINMENT
SHOW MORE